പ്രൊഫഷണല്‍ നാടക മത്സരം വെള്ളക്കാരന്‍ മികച്ച നാടകം


കാസര്‍കോട്: ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ 15-ാം വാര്‍ഷികാഘോഷ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ടാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ കൊച്ചിന്‍ നടനയുടെ 'വെള്ളക്കാരന്‍' മികച്ച നാടകം.
തിരുവനന്തപുരം വേദവ്യാസ കമ്മ്യൂണിക്കേഷന്റെ 'മറിമായം' രണ്ടാമത്തെ നാടകമായി. മികച്ച സംവിധായകന്‍ രാജീവന്‍ മമ്മിളി (വെള്ളക്കാരന്‍). രചയിതാവ് പ്രദീപ്കുമാര്‍ കാവുന്തറ (വെള്ളക്കാരന്‍). മികച്ച നടനായി ജെയിംസ് പാറയ്ക്കയെയും (അഴിമുഖത്തിലെ ചാക്കോ), നടിയായി ലക്ഷ്മി എല്‍ നായരെയും (മറിമായത്തിലെ നിര്‍മ്മല) തെരഞ്ഞെടുത്തു. വിജയന്‍ കടമ്പേരി ( രംഗപടം, മറിമായം), അനില്‍ പേയാട് (ദീപസംവിധാനം, മറിമായം), ഗീതു (പ്രത്യേക ജ്യൂറി പുരസ്‌കാരം) എന്നിവര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍. വിജയന്‍ കെ കാടകം, രാമചന്ദ്രന്‍ തുരുത്തി, സതീഷ്ബാബു കുറ്റിക്കോല്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍, കണ്‍വീനര്‍ എച്ച് വേലായുധന്‍, രചനാ അബ്ബാസ്, കെ വി വിജയകുമാര്‍, ടി കെ അഹമ്മദ് ഷാഫി, അമോഷ്, വിജയന്‍ കാടകം എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments