ഭക്തിനിര്‍ഭരമായി വാഴക്കോട്ട് നാള്‍ മരം മുറിക്കല്‍ ചടങ്ങ്


മാവുങ്കാല്‍: വാഴക്കോട് തുമ്പയില്‍ ചമുണ്ഡേശ്വരി ദേവസ്ഥാനത്ത് ഏപ്രില്‍ 11, 12, തീയ്യതികളില്‍ നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിന്റെ മുന്നോടിയായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നാള്‍മരം മുറിക്കല്‍ ചടങ്ങ് നടത്തി.
വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് ആചാര സ്ഥാനികരുമായി ഘോഷയാത്രയായി എത്തിയാണ് വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നിപ്രവേശനത്തിന് വേണ്ടിയുള്ള തീ കനല്‍ ഒരുക്കുന്നത്തിന് ആദ്യ പ്ലാവ്മരം (നാള്‍മരം മുറിക്കല്‍) നടത്തിയത്. ക്ഷേത്രം പ്രസിഡണ്ട് എം.ഗോവിന്ദന്‍ മാസ്റ്റര്‍, ബാത്തൂര്‍ കഴകം വെളിച്ചപ്പാടന്‍ ദാമു അടുക്കത്തില്‍, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ എം.വി.ആലാമി, ഗോവിന്ദന്‍ വെളിച്ചപ്പാടന്‍, കണ്ണന്‍ വെളിച്ചപ്പാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments