പണിമുടക്കില്‍ അണിചേരണംകാഞ്ഞങ്ങാട്: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 100 ദിവസം തികയുന്നതിന് മുമ്പുതന്നെ രാജ്യത്തെ പണിയെടുത്ത് ജീവിക്കുന്ന സാധാരണ ജനങ്ങളുടെ മേല്‍ വലിയ ആക്രമണങ്ങള്‍ അഴിച്ചു വിട്ടിരിക്കുകയാണ്.
കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരായും, മോട്ടോര്‍ വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ടും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ മുഴുവന്‍ ഓട്ടോറിക്ഷ തൊഴിലാളികളും അണിനിരക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
കുന്നുമ്മല്‍ അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന യോഗത്തി ല്‍ ഏരിയ പ്രസിഡണ്ട് എം. പൊക്ലന്‍ അദ്ധ്യക്ഷം വഹിച്ചു. ഏരിയ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു സംസാരിച്ചു.

Post a Comment

0 Comments