വോട്ടര്‍പ്പട്ടിക പുതുക്കല്‍: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു


കാസര്‍കോട്: പ്രത്യേകവോട്ടര്‍പ്പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.
ആക്ഷേപങ്ങളും അപേക്ഷകളും 2020 ജനുവരി 15 വരെ ംംം.ി്‌ുെ.ശി എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. 2020 വര്‍ഷത്തിലേക്കുള്ള പ്രത്യേകവോട്ടര്‍പ്പട്ടിക പുതുക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു അധ്യക്ഷനായി. ജില്ലയിലെ ബൂത്ത് ലെവല്‍ ഏജന്റ്മാരുടെ പേരുവിവരങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കണമെന്നും ജില്ലയിലെ വോട്ടര്‍മാര്‍ കൂടുതലുള്ള പോളിംഗ് സ്റ്റേഷനുകള്‍ സുഗമമായ തെരഞ്ഞെടുപ്പ് പ്രക്രിയക്കായി വിഭജിക്കാനും ഓരോ പ്രദേശത്തെയും പശ്ചാത്തല സൗകര്യങ്ങളുള്ള കെട്ടിടങ്ങളെ പോളിങ് സ്റ്റേഷനുകളാക്കുന്നതിനവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. 2020 ഫെബ്രുവരി ഏഴിന് അന്തിമവോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
യോഗത്തില്‍ സി, എച്ച്. കുഞ്ഞമ്പു (സി.പി.ഐ. എം), എം. കുഞ്ഞമ്പുനമ്പ്യാര്‍ (ഐ. എന്‍. സി), മൂസ്സാ ബി ചെര്‍ക്കള (ഐ.യു.എം.എല്‍), ബിജു ഉണ്ണിത്താന്‍ (സി.പി.ഐ), ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ. കെ രമേന്ദ്രന്‍, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ് ,കാസര്‍കോട് തഹസില്‍ദാര്‍ എന്‍.രാജന്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ പി.ജെ ആന്റോ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments