തെങ്ങിന് സംയോജിത കീട രോഗ നിയന്ത്രണ പരിപാടിക്ക് തുടക്കം


നീലേശ്വരം: നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ പാലായി ചാത്തമത്ത് പ്രദേശത്ത് തെങ്ങിന്റെ രോഗകീട വ്യാപനം തടയുന്നതിന് തെങ്ങ് ക്ലസ്റ്റര്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
തെങ്ങിന് ട്രൈക്കോഡെര്‍മ്മ സംപുഷ്ടീകരിച്ച ജൈവവളം വിതരണം ചെയ്തുകൊണ്ട് നഗരസഭാചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കുഞ്ഞികണ്ണന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ കെ.വി.സുധാകരന്‍, സി.സി.കുഞ്ഞിക്കണ്ണന്‍, എ.ഡി.സി അംഗം കെ.പി.ഗോപാലന്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍ പി.കെ.ദാമോദരന്‍, കൃഷി ഓഫീസര്‍ ഷിജോ കെ.എ, കപില്‍.പി.പി എന്നിവര്‍ സംസാരിച്ചു. പി.പി.ഗംഗാധരന്‍ നന്ദി പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ തെങ്ങിന് രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൃഷിവകുപ്പ് ജില്ലാനേതൃത്വം കാസര്‍കോട് സി.പി.സി.ആര്‍.ഐ, പടന്നക്കാട് കാര്‍ഷിക കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത വിദഗ്ധസംഘം നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. കൊമ്പന്‍ ചെല്ലികളുടെ ലാര്‍വ്വയെ നിയന്ത്രിക്കാന്‍ വെര്‍ട്ടി സീലിയം കുമിള്‍ വള കുഴികളില്‍ പ്രയോഗം. രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റല്‍, ചെന്നീരൊലിപ്പിനെ തടയാന്‍ ട്രൈക്കോ ഡെര്‍മ്മ കുമിള്‍ പ്രയോഗം തുടങ്ങിയ സംയോജിത പ്രവര്‍ത്തനം നടന്നുവരുന്നു.

Post a Comment

0 Comments