അപകടം ഒഴിവാക്കാന്‍ പുതുവര്‍ഷത്തില്‍ വാഹനപരിശോധന


കാസര്‍കോട്: നിരത്തുകള്‍ അപകടരഹിതമാവണം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പുതുവത്സരദിനത്തില്‍ കാസര്‍കോട് ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിലെ മുഴുവന്‍ വാഹന പരിശോധകരും താലൂക്ക് കേന്ദ്രീകരിച്ച് പരിശോധന നടത്തും. മുന്‍കൂട്ടി അറിയിപ്പ് നല്‍കികൊണ്ടാണ് പരിശോധന.
പുതുവര്‍ഷം അപകടരഹിതമാക്കാനായുള്ള ഈ പരിശ്രമത്തെ ഉള്‍ക്കൊണ്ട് കൊണ്ട് മുഴുവന്‍ പൊതുജനങ്ങളും മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുകയും പുതുവര്‍ഷാരംഭം അപകടരഹിതമാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാവണമെന്നും കാസര്‍കോട് ആര്‍ടിഒ എസ് മനോജ്, ആര്‍ ടിഒ (എന്‍ഫോര്‍സ്‌മെന്റ്) ഇ.മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു. ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും ഡ്രൈവിംഗ് ലൈസന്‍സില്ലാതെയും മൊബൈല്‍ ഫോണുപയോഗിച്ച് കൊണ്ടുള്ളതും അപകടകരമായ വേഗതയിലും രീതിയിലുമുള്ള ഡ്രൈവിംഗും, സൈലന്‍സര്‍ തുടങ്ങിയ രൂപമാറ്റങ്ങള്‍, വാഹനത്തിന്റെ രേഖകളുടെ സമയപരിധി, മറ്റ് മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ എന്നിവയാണ് പരിശോധയ്ക്ക് വിധേയമാക്കുക.

Post a Comment

0 Comments