ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.10 പൈസയും ഡീസലിന്റെ വില 0.18 പൈസയുമാണ് വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.10 പൈസ കൂടി 75.14 രൂപയും ഡീസലിന്റെ വില 0.18 പൈസ കൂടി 67.96 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.10 പൈസ കൂടി 80.79 രൂപയും ഡീസലിന്റെ വില 0.19 പൈസ കൂടി 71.31 രൂപയുമാണ്.
0 Comments