മഡിയന്‍ ജി എല്‍ പി സ്‌ക്കൂളില്‍ ക്രിസ്തുമസ്, നവവത്സരാഘോഷം


അജാനൂര്‍ : മഡിയന്‍ ജി എല്‍ പി സ്‌ക്കൂളില്‍ ക്രിസ്തുമസ് ,നവവത്സരാഘോഷം സംഘടിപ്പിച്ചു.
കരോള്‍ വേഷത്തില്‍ രാവിലെ നടന്ന ഘോഷയാത്ര അങ്കണ്‍വാടിയിലെത്തി കുരുന്നുകള്‍ക്ക് മിഠായിയും കേക്ക് വിതരണവും നടത്തി. പുല്‍കൂടുകളും, നക്ഷത്രങ്ങളും തയ്യാറാക്കി കുട്ടികള്‍ അവതരിപ്പിച്ച ക്രിസ്തുമസ് ദൃശ്യാവിഷ്‌കാരങ്ങളും, നൃത്ത പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി .പി ടി എ പ്രസിഡണ്ട് ഉണ്ണി പാലത്തിങ്കാല്‍, പൂമണി ടീച്ചര്‍, സരിത ടീച്ചര്‍, സതി ടീച്ചര്‍, ജംഷീദ ടീച്ചര്‍, മായ ടീച്ചര്‍, ഗീതമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments