അമിതവേഗത: 8000 രൂപ പിഴ


നീലേശ്വരം : അമിതവേഗതയില്‍ വാഹനമോടിച്ചയാള്‍ക്കു കോടതി എട്ടായിരം രൂപ പിഴയടപ്പിച്ചു. നീലേശ്വരം പുതുക്കൈയിലെ മിഥുന്‍കുമാറിനെയാണ് (31) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പിഴയടപ്പിച്ചത്. 2019 ഒക്ടോബര്‍ 28 നു നീലേശ്വരം തളി ജങ്ഷനില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ ഓടിച്ചിരുന്ന കെഎല്‍ 72 എ 3555 നമ്പര്‍ ബൊലേറോ നീലേശ്വരം പോലീസ് പിടികൂടിയത്. കേസെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

Post a Comment

0 Comments