വണ്ടിയില്‍ നിന്ന് ചാടിയ 7 യാത്രക്കാര്‍ക്ക് പരിക്ക്


കാഞ്ഞങ്ങാട് : അന്ത്യോദയ എക്‌സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വേഗത കുറച്ചപ്പോള്‍ ചാടിയിറങ്ങിയ യാത്രക്കാര്‍ക്ക് പരിക്ക്.
കാഞ്ഞങ്ങാട് സ്റ്റോപ്പില്ലാത്ത കൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ് ഇന്നുരാവിലെ 7.25 ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വേഗത കുറക്കുകയായിരുന്നു. കാസര്‍കോട്ടേക്ക് ടിക്കറ്റ് എടുത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 7 പേരാണ് ബാഗുമായി എടുത്തു ചാടിയത്. ഇവര്‍ക്ക് കാല്‍മുട്ടിനും കൈക്കുമാണ് പരിക്ക്. ബാഗ് ഉണ്ടായിരുന്നതിനാലാണ് കൂടുതല്‍ പരിക്കേല്‍ക്കാതിരുന്നത്. പരിക്ക് നിസ്സാരമായതിനാല്‍ ആരും ചികില്‍സ തേടിയതായി വിവരമില്ല. എന്നാല്‍ ബോഗിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയിരുന്നെങ്കില്‍ വന്‍ അപകടത്തിന് ഇത് വഴിവെക്കുമായിരുന്നു. റെയില്‍വേ പോലീസും ഇന്റലിജന്‍സ് വിഭാഗവും ഇവരുടെ വിവരങ്ങള്‍ തേടിയിട്ടുണ്ട്.

Post a Comment

0 Comments