മൂന്ന് വര്‍ഷംകൊണ്ട് 6500 തടയണകള്‍ നിര്‍മ്മിക്കും


കാസര്‍കോട്: ജില്ലയിലെ 12 നദികളിലെ 240 ഓളം വരുന്ന പ്രാധാന നിര്‍ച്ചാലുകളിലും 410 ഓളം വരുന്ന കൈതോടുകളിലും കുറഞ്ഞത് 10 വീതം തടയണ എങ്കിലും നിര്‍മ്മിക്കാനാണ് തടയണ ഉത്സവം ലക്ഷ്യമിടുന്നത്.
എല്ലാ നദികളിലും നീര്‍ച്ചാലുകളിലും സമ്പൂര്‍ണ്ണ ജല സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് സ്ഥിര, അര്‍ധ സ്ഥിര (സെമി പെര്‍മനെന്റ്), താല്‍കാലിക തടയണകളാണ് നിര്‍മ്മിക്കുക. മൂന്ന് വര്‍ഷം കൊണ്ട് ജില്ലയില്‍ 6500 തടയണകള്‍ നിര്‍മ്മിക്കും. ത്രിതല പഞ്ചായത്ത് ഫണ്ട്, എം.ജി. എന്‍.ആര്‍.ഇ.ജി.എസ്, ജില്ലാ വികസന പാക്കേജ്, വകുപ്പതല ഫണ്ടുകള്‍ കേന്ദ്രാവികൃത സ്‌കീമുകള്‍ തുടങ്ങിയവയുടെ ഫണ്ടുകള്‍ ഇതിനായി വിനിയോഗിക്കും.
പ്രദേശികമായി ലഭിക്കുന്ന കാട്ട് കല്ല്, മുള, ഓല, മണ്ണ് നിറച്ച ചാക്ക് തുടങ്ങിയ വസ്തുകള്‍ ഉപയോഗിച്ചുള്ള തടയണകളും കല്ല്, കിണര്‍ റിംഗ്, മെറ്റല്‍ ഷീറ്റ്, കോണ്‍ക്രീറ്റ് സ്ലാബുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള അര്‍ധ സ്ഥിര തടയണകളും കോണ്‍ക്രീറ്റ് ചെക്ക് ഡാമുകള്‍, വി.സി.ബികള്‍, റഗുലേറ്ററുകള്‍, റബ്ബര്‍ ഡാമുകള്‍ തുടങ്ങിയ സ്ഥിരം സംവിധാനങ്ങളും നിര്‍മ്മിക്കും.
തടയണ ഉത്സവ വാരത്തില്‍ നിര്‍മ്മിച്ച തടയണകളുടെ വിശദാശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് 2020 ജനുവരി നാലിന് അതാത് പഞ്ചായത്ത് സെക്രട്ടറിമാര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കണം.
വരള്‍ച്ചാ സമയത്ത് ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം നല്‍ക്കേണ്ട സാഹചര്യത്തില്‍ ഇതിനായുള്ള അനുമതി നല്‍കുന്നത് ഇത്തരം തടയണകള്‍ നിര്‍മ്മിച്ചതിന്റെ എണ്ണം കൂടി പരിഗണിച്ചായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Post a Comment

0 Comments