നീലേശ്വരം : ഹെല്‍മറ്റില്ലാതെ സ്കൂട്ടറോടിച്ചതിന് 5250 രൂപ പിഴ.
നീലേശ്വരത്തെ പ്രിയേഷിനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) പിഴയിട്ടത്. 2019 സെപ്റ്റംബര്‍ രണ്ടിന് രാത്രി എട്ടുമണിയോടെ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലാണ് കെഎല്‍ 60 എന്‍ 5139 നമ്പര്‍ സ്കൂട്ടറുമായി ഇയാള്‍ പിടിയിലായത്. നീലേശ്വരം പോലീസാണ് കേസെടുത്തു കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയത്.
0 Comments