51 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത് ശ്രമം. 51 ലക്ഷം രൂപയോളം വിലവരുന്ന ഒന്നര കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
സൗദിയില്‍ നിന്നും വരികയായിരുന്ന വന്ന സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. റീചാര്‍ജബിള്‍ ഫാനിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

Post a Comment

0 Comments