ബാങ്കില്‍ അടക്കാന്‍ കൊണ്ടുവന്ന പണത്തില്‍ 500 ന്റെ കള്ളനോട്ട്


കാഞ്ഞങ്ങാട്: ബാങ്കില്‍ അടക്കാന്‍ കൊണ്ടുവന്ന തുകയില്‍ 500 രൂപയുടെ അഞ്ച് കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്ത്യന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖാ മാനേജരുടെ പരാതിയിലാണ് കേസ്. ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പനത്തടിയിലെ സദാശിവന്‍ നായരുടെ ഭാര്യ പൊന്നമ്മ ബാങ്കില്‍ അടക്കാന്‍ കൊണ്ടുവന്ന തുക ക്യാഷ് കൗണ്ടറിലെ മെഷീനില്‍ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മാനേജര്‍ ഇവരെ ക്യാബിനില്‍ വിളിപ്പിച്ചു നോട്ടിന്റെ ഉറവിടമന്വേഷിച്ചു. കുറി നടത്തിപ്പുകാര്‍ തനിക്കുകെട്ടിത്തന്ന തുകയാണ് ബാങ്കില്‍ അടക്കാന്‍ കൊണ്ടുവന്നതെന്ന് ഇവര്‍ മറുപടി നല്‍കി. തുടര്‍ന്നാണ് വിവരം ഹൊസ്ദുര്‍ഗ് പോലീസില്‍ അറിയിച്ചത്. നോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments