മാവുങ്കാല്‍: ഝാന്‍സി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് ഉദയം കുന്ന് 25-ാം വാര്‍ഷികാഘോഷത്തിന്റെ സമാപന പരിപാടി ജനുവരി 4 ന് വൈകുന്നേരം 6.30 മണിക്ക് ക്ലബ്ബ് ഗ്രൗണ്ടില്‍ നടക്കും.
സാംസ്കാരിക സദസില്‍ ആഘോഷ കമ്മിറ്റി ചെയര്മാന് അജയകുമാര്‍ നെല്ലിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി കെ.കരുണാകരന് പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഈ വര്‍ഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പി.സത്യന് മാസ്റ്ററെയും ക്ലബ്ബ് പരിധിയിലെ സംസ്ഥാന സ്കൂള്‍ കലോത്സവിജയികളെയും അനുമോദിക്കും. അജാനൂര്‍ പഞ്ചായത്ത് 11 വാര്‍ഡ് മെമ്പര്‍ കെ .എം.ഗോപാലന്,
രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ല സേവാപ്രമുഖ് പി. ബാബു, അജാനൂര്‍ പഞ്ചായത്ത് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നാട്ടിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും.
0 Comments