നീലേശ്വരം: ഏഷ്യാനറ്റ് ലേഖകന്‍ സുരേന്ദ്രന് നീലേശ്വരത്തിന്റെ 17-ാം അനുസ്മരണവും അവാര്‍ഡ് ദാനവും ഈ മാസം 29 ന് നീലേശ്വരം വ്യാപാര ഭവനില്‍ നടത്താന്‍ സ്മാരക സമിതി യോഗം തീരുമാനിച്ചു.
രാവിലെ 11 മണിക്ക് സ്മാരക സമിതി ചെയര്മാന് പ്രൊ.കെ. പി.ജയരാജന്റെ അധ്യക്ഷതയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ വെച്ച് മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് സുരേന്ദ്ര നീലേശ്വരം സ്മാരക പുരസ്കാരവും ശെല്‍വരാജ് കയ്യൂര്‍ സ്മാരക ഫോട്ടോഗ്രാഫി അവാര്‍ഡും സമ്മാനിക്കും. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സ്മാരക സമിതി ചെയര്‍മാനും നീലേശ്വരം നഗരസഭാ അധ്യക്ഷനുമായ പ്രൊ.കെ.പി.ജയരാജന് അധ്യക്ഷത വഹിച്ചു. രാമരം മുഹമ്മദ്, സേതു ബങ്കളം, ടി.വി.കുഞ്ഞികൃഷ്ണന്, സുകു കോറോത്ത് എന്നിവര്‍ സംസാരിച്ചു. പി.വിജയകുമാര്‍ സ്വാഗതം പറഞ്ഞു.
0 Comments