ബസ് സ്റ്റാന്‍ഡില്‍ ബഹളം: 2500 രൂപ പിഴ


നീലേശ്വരം: ലഹരിക്കടിമപ്പെട്ട് നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ ബഹളം വെച്ചയാള്‍ക്ക് 2500 രൂപ പിഴ.
മടിക്കൈ ബങ്കളത്തെ സി.ദാമോദരനെ (48) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട് ) ശിക്ഷിച്ചത്. 2018 ഓഗസ്റ്റ് രണ്ടിന് വൈകീട്ട് അഞ്ചേ കാലോടെയാണ് കേസിനാസ്പദമായ സംഭവം. ബഹളം വച്ചും അസഭ്യം പറഞ്ഞും യാത്രക്കാരെയും ബസ് കാത്തുനില്‍ക്കുന്നവരെയും ശല്യം ചെയ്തതിന് നീലേശ്വരം പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Post a Comment

0 Comments