ജെ.സി.ഐ സ്ഥാനാരോഹണച്ചടങ്ങ് 22 ന്


നീലേശ്വരം: ജെ.സി.ഐ. നീലേശ്വരത്തിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് 22 ന് വൈകീട്ട് 6.30ന്പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടക്കും.
പ്രസിഡന്റ് പി.കെ.ദീപേഷിന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് എ.ഡി.എം, എന്‍.ദേവീദാസ് ഉത്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് വി.പി.നീധീഷ് വിശിഷ്ടാതിഥിയും മുന്‍ ദേശീയ ഉപാദ്ധ്യക്ഷന്‍ കെ.പ്രമോദ് കുമാര്‍ മുഖ്യ പ്രാസംഗികനുമായിരിക്കും. മേഖലാ വൈസ് പ്രസിഡന്റ് പി.ടി.രജീഷ് സംസാ രിക്കും.
പുതിയ ഭാരവാഹികള്‍: എം.പ്രവീണ്‍ (പ്രസിഡന്റ്), കെ.ഗിരീഷ് കുമാര്‍, കെ.പി. ഷൈബുമോന്‍, പി.പി.രാജേഷ്, സി.വി.സുരേഷ് ബാബു, കെ.ശ്രീലാല്‍ (വൈസ് പ്രസിഡന്റുമാര്‍), ഡോ. പി. രതീഷ് (സെക്രട്ടറി), ഡോ: മഹേഷ് ഭട്ട് (ജോ. സെക്രട്ടറി), വി.വി.ഹരിശങ്കര്‍ (ട്രഷറര്‍), പി.ആര്‍. ശ്രീനി (പാര്‍ലമെന്റേറിയന്‍), ജെയ്‌സി പ്രവീണ്‍ (വനിതാ വിഭാഗം അദ്ധ്യക്ഷ), ഡോ: രമ്യാ രതീഷ് (സെക്രട്ടറി), ജഗത് (ജൂനിയര്‍ ജേസി ചെയര്‍മാന്‍).

Post a Comment

0 Comments