കണ്ണൂര്‍, കാസര്‍കോട് ജില്ലാതല കരോള്‍ഗാന മത്സരം 22 ന്


വെള്ളരിക്കുണ്ട്: കാസര്‍കോട് സബ്ബ് റീജിയന്റെ സഹകരണത്തോടെ വെള്ളരിക്കുണ്ട് വൈ.എം.സി.എ സംഘടിപ്പിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലാതല കരോള്‍ഗാന മത്സരം ഞായറാഴ്ച വൈകീട്ട് 5 മണിക്ക് വെള്ളരിക്കുണ്ട് ടൗണില്‍ നടക്കും.
ഇരുപതോളം ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. മത്സരങ്ങള്‍ വൈ.എം.സി.എ കാസര്‍കോട് സബ് റീജിയണ്‍ ചെയര്‍മാന്‍ മാനുവല്‍ കൈപ്പടക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡണ്ട് കെ.എ.സാലു അധ്യക്ഷം വഹിക്കും. വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോനപള്ളി വികാരി ഫാ.ആന്റണി തെക്കേമുറി അനുഗ്രഹപ്രഭാഷണം നടത്തും. മൂന്നാംതവണയും സംസ്ഥാന സിവില്‍ സര്‍വ്വീസ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയ എം.മുരളിയെ ചടങ്ങില്‍ മാനുവല്‍ കുറിച്ചിത്താനം ആദരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് ജിമ്മി എടപ്പാടി, ബാബു കല്ലറയ്ക്കല്‍, സിബി വാഴക്കാലായില്‍ എന്നിവര്‍ പ്രസംഗിക്കും. വെള്ളരിക്കുണ്ട് എസ്.ഐ എം.വി.ശ്രീദാസന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും.

Post a Comment

0 Comments