കാഞ്ഞങ്ങാട്: കേരള മണ്‍പാത്രനിര്‍മ്മാണ സമുദായ സഭ (കെ.എം.എസ്.എസ്) 13-ാം സംസ്ഥാന കൗണ്‍സില്‍ സമ്മേളനം ഡിസംബര്‍ 22 ന് പെരിയ കായക്കുളം ശ്രീവിഷ്ണു ബ്രദേഴ്സ് ക്ലബ്ബ് ഹാളില്‍ നടക്കും.
മണ്‍പാത്രനിര്‍മ്മാണ സമുദായങ്ങളെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, മണ്‍പാത്രനിര്‍മ്മാണ തൊഴിലിനെ പരമ്പരാഗത വ്യവസായ പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഉദ്യോഗത്തില്‍ പ്രത്യേക സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാറിനോട് സമ്മേളനത്തിലൂടെ ആവശ്യപ്പെടും.
രാവിലെ 8.30 ന് പെരിയ ടൗണില്‍ നിന്ന് സമ്മേളനനഗരിയിലേക്ക് 500 ഓളം വരുന്ന സംസ്ഥാനകൗണ്‍സില്‍ അംഗങ്ങളെ സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്രയോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. ഘോഷയാത്രയില്‍ ജില്ലയിലെ ആയിരക്കണക്കിന് സമുദായ അംഗങ്ങള്‍ പങ്കെടുക്കും. സമ്മേളനം റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡണ്ട് ബി.സുബാഷ് ബോസ് ആറ്റുകാല്‍ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായിരിക്കും. എം എല്‍ എമാരായ കെ.കുഞ്ഞിരാമന്, എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ .കെ.ശ്രീകാന്ത് തുടങ്ങി ജനപ്രതിനിധികള്‍, സമുദായിക നേതാക്കള്‍ പ്രസംഗിക്കും. കെ.എം.എസ്.എസ് ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് റിപ്പോര്‍ട്ടും ട്രഷറര്‍ സി.കെ.ചന്ദ്രന് കണക്കും അവതരിപ്പിക്കും. ചടങ്ങില്‍ സന്തോഷ് ട്രോഫി കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.വി.വിഷ്ണുവിനെ അനുമോദിക്കും.
പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, സെക്രട്ടറിമാരായ കെ.ഭാസ്ക്കരന്‍, പി.കെ.ജനാര്ദ്ദനന്, ജില്ലാ പ്രസിഡണ്ട് ടി.വി.മോഹനന്, സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്മാന് എ.വേണു, ജനറല്‍ കണ്‍വീനര്‍ പി.ജയറാം പ്രകാശ്, ജോ. കണ്‍വീനര്‍ ബി അച്ചുതന്, വനിതാവേദി ജില്ലാ പ്രസിഡണ്ട് കെ.മാധവി എന്നിവര്‍ പങ്കെടുത്തു.
0 Comments