ബാലചിത്രരചനാ മത്സരം: നിറം 2019


കാഞ്ഞങ്ങാട്: ജന്മദേശം 36- ാം വാര്‍ഷികത്തോടനുബന്ധിച്ച് നിറം-2019 ബാലചിത്രരചന മത്സരം നടത്തുന്നു.
2019 ഡിസംബര്‍ 28 ന് ഉച്ചക്ക് 1 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ വെച്ചാണ് എല്‍.പി വിഭാഗത്തിനും യു.പി വിഭാഗത്തിനും പ്രത്യേകം മത്സരങ്ങള്‍ നട ത്തുന്നത്.
നിബന്ധനകള്‍ :
1. എല്‍.പി. വിഭാഗത്തിന് പ്രത്യേകിച്ച് വിഷയം ഉണ്ടായിരിക്കുന്നതല്ല.
2. യു.പി.വിഭാഗത്തിനുള്ള വിഷയം മത്സരസമയത്ത് നല്‍കുന്നതായിരിക്കും
3. കുട്ടികള്‍ക്ക് അവര്‍ക്ക് വഴങ്ങുന്നരീതിയുള്ള ഏത് കളറും ഉപയോഗിക്കാം. (ക്രയോണ്‍സ്, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍....... തുടങ്ങിയവ)
4. യു.പി. വിഭാഗത്തിന് ഒന്നര മണിക്കൂര്‍ ആയിരിക്കും പരമാവധി അനുവദിക്കുന്ന സമയം.
5. എല്‍.പി.വിഭാഗത്തിന് ഒരുമണിക്കൂര്‍ ആണ് പരമാവധി അനുവദിച്ച സമയം.
6. ആവശ്യമായ പേപ്പര്‍ വിതരണം ചെയ്യും. കളര്‍ കുട്ടികള്‍ തന്നെ കൊണ്ടുവരേണ്ടതാണ്.
7. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
ജന്മദേശം സായാഹ്ന ദിനപത്രത്തിന്റെ വാര്‍ഷിക ചടങ്ങിന്റെ ഉത്ഘാടന ചട ങ്ങില്‍ 28 ന് വൈകീട്ട് രണ്ട് വിഭാഗങ്ങളിലേയും 1, 2, 3 സ്ഥാനങ്ങള്‍ നേടുന്ന വി ജയികള്‍ക്ക് ക്യാഷ് അവാര്‍ ഡ് നല്‍കും. പ്രസ്തുത ചടങ്ങില്‍ വെച്ച് തന്നെ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കും.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം അന്നേദിവസം 1 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ബന്ധ പ്പെ ടേണ്ട നമ്പര്‍: 9497296531, 9446404740.

Post a Comment

0 Comments