നീലേശ്വരം : കിനാനൂര്‍ -കരിന്തളം കാലിച്ചാമരത്തെ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചത് ഞാര്‍ഖണ്ഡ് സ്വദേശിയായ 15 കാരന്.
സിസിടിവി ദൃശ്യം പരിശോധിച്ച് ആളെ മണിക്കൂറുകള്‍ക്കകം നീലേശ്വരം എസ്ഐ രഞ്ജിത് രവീന്ദ്രന് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ കാങ്കോല്‍ കുഞ്ഞാമിന മന്‍സിലിലെ കെ.യൂസഫ് (61) നടത്തുന്ന ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാത്രി പത്തേ മുക്കാലിനും ഇന്നലെ രാവിലെ ഏഴരയ്ക്കുമിടയിലായിരുന്നു കവര്‍ച്ച.
ഷട്ടര്‍ തിക്കിത്തുറന്ന് അകത്തു കയറി കൗണ്ടറിലെ മേശയുടെ വലിപ്പില്‍ നിന്നാണ് പണമെടുത്തത്. ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ഉടന്‍ പോലീസില്‍ പരാതി നല്കി. പോലീസെത്തി സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ ആളെ കണ്ടെത്തി. പരപ്പയിലെ ക്വാറിത്തൊഴിലാളിയായ 15 കാരനെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്കയച്ചു.
0 Comments