ബൈക്കില്‍ മൂന്നുപേര്‍: 1250 രൂപ പിഴ


കാഞ്ഞങ്ങാട്: ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ സഞ്ചരിച്ചുവെന്ന കേസില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) 1250 രൂപ പിഴയിട്ടു.
ബേക്കലിലെ സജിത്ത് കുമാറിനെയാണ് (28) പിഴയടപ്പിച്ചത്. 2019 ഒക്ടോബര്‍ 30 ന് വൈകീട്ട് അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം. പുല്ലൂരില്‍ നിന്ന് പെരിയയിലേക്ക് ദേശീയപാതയിലൂടെ ഓടിച്ചുവരികയായിരുന്ന വാഹനം പെരിയ ജങ്ഷനില്‍ ബേക്കല്‍ പോലീസ് തടഞ്ഞ് കേസെടുക്കുകയായിരുന്നു.

Post a Comment

0 Comments