മഡിയന്‍- മൂലക്കണ്ടം റോഡ് വീതി കൂട്ടണം


അജാനൂര്‍: സംസ്ഥാന പാതയേയും, ദേശീയപാതയേയും ബന്ധിപ്പിക്കുന്നതും അജാനൂര്‍ പഞ്ചായത്തിലേയ്ക്കും , വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിക്കോത്ത് സ്‌ക്കൂളിലേയ്ക്ക് എത്തേണ്ടതുമായ പഞ്ചായത്തിന്റെ പ്രധാനപ്പെട്ട റോഡുകളിലൊന്നാണ് മഡിയന്‍ -മൂലക്കണ്ടം റോഡ്. 
മഡിയനില്‍ നിന്നും മൂലക്കണ്ടത്തിലേയ്ക്ക് 4 കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ ഇരുവശങ്ങളിലും പൊട്ടിപൊളിഞ്ഞ് രണ്ട് ഭാഗത്തു നിന്നും വരുന്ന വണ്ടികള്‍ക്ക് കടന്നു പോകാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ഇത് എത്രയും പെട്ടെന്ന് വീതി കൂട്ടി ടാര്‍ ചെയ്യണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സിഐടിയു) വെള്ളിക്കോത്ത് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 
സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് രാജീവന്‍ കണ്ണികുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. സരസന്‍ പെരളം സ്വാഗതവും, പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമ്മേളനത്തില്‍ വെച്ച് മുഴുവന്‍ തൊഴിലാളികള്‍ക്കും യൂണിഫോം വിതരണം ചെയ്തു. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കാറ്റാടി കുമാരന്‍, ഏരിയ സെക്രട്ടറി സി.എച്ച്.കുഞ്ഞമ്പു , ഡിവിഷന്‍ സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍, കരുണാകരന്‍, പി.ആര്‍.രാജു.എന്നിവര്‍ സംസാരിച്ചു. 
പുതിയ ഭാരവാഹികളായി മധു മൂലക്കണ്ടം (പ്രസിഡണ്ട്), ശ്രീനിവാസന്‍ വെള്ളിക്കോത്ത് (വൈസ് പ്രസിഡണ്ട്), രാജീവന്‍ കണ്ണികുളങ്ങര (സെക്രട്ടറി) ബാലകൃഷ്ണന്‍ വേലാശ്വരം (ജോ. സെക്രട്ടറി), വേണു അടോട്ട് (ട്രഷര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Post a Comment

0 Comments