നഗരസഭാ ഉദ്യോഗസ്ഥന്‍ ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കി


കാസര്‍കോട്: നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 
ആരോഗ്യവിഭാഗത്തില്‍ എല്‍ ഡി ക്ലര്‍ക്കായ കോഴിക്കോട് കാട്ടുളി സ്വദേശി ഷിബിന്‍ രാജേഷിനെ(33) യാണ് കുഡ്‌ലു ആര്‍.ഡി നഗര്‍ വ്യൂവേഴ്‌സ് കോളനിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.45 മണിയോടെയാണ് സംഭവം. കുടുംബസമേതം വാടകവീട്ടിലാണ് താമസം.
പരേതനായ രാഘവന്‍-രാഖി ദമ്പതികളുടെ മകനാണ്. ഭാര്യ ദിവ്യ നുള്ളിപ്പാടിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയാണ്. മക്കള്‍: ശ്വേത, ശ്രേയ. സഹോദരന്‍: ഷിബില്‍ രാജേഷ്. രണ്ട് വര്‍ഷത്തോളമായി കാസര്‍കോട് നഗരസഭയില്‍ ജീവനക്കാരനാണ്. 20 ദിവസത്തോളമായി ജോലിക്ക് വന്നിരുന്നില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Post a Comment

0 Comments